യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡനം; കാസർഗോഡ് രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Spread the love

കാസർഗോഡ്: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേർ പിടിയിൽ.

video
play-sharp-fill

ഓട്ടോ ഡ്രൈവർമാരായ പി പ്രവീണ്‍ എന്ന ധനേഷ് (36), എം കെ രാഹുല്‍ (29) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസൂർഗ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധനേഷിനെ കാറിനുള്ളില്‍ നിന്ന് ഭീമനടി ടൗണില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ചിറ്റാരിക്കാല്‍ സിഐ എ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group