
കോട്ടയം: സഹോദരങ്ങളായ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ.
ചെങ്ങന്നൂർ മുളക്കുഴ ദീപുസദനം വീട്ടിൽ ദീപുമോൻ(35), വെൺമണി ഏറംമുറിയിൽ ശുഭ നിവാസിൽ മനോജ്(49) എന്നിവരെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന സഹോദരിമാർ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയുമാണ് ലൈംഗിക അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
വെൺമണി എസ് എച്ച് ഒ അഭിലാഷ് എം സി,സബ്ബ് ഇൻസ്പക്ടർ കെ സുഭാഷ് ബാബു,എ എസ് ഐ ബിജു, സീനിയർ സി പി ഒ ഗോപകുമാർ,സി പി ഒമാരായ ആകാശ് ജി കൃഷ്ണൻ,ബി ശ്യാംകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.