
മലപ്പുറം: മലപ്പുറത്ത് ബി.ജെ.പി വനിതാ നേതാവിനെ യുട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
യുട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. ജൂലായ് പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.
അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടു നില്‍ക്കുന്നതിനിടെയാണ് ഇയാള്‍ വീട്ടിലെക്ക് കയറി വന്നതെന്ന് യുവതി പറയുന്നു. മകളാണ് വാതില്‍ തുറന്നു കൊടുത്തത്. അയാള്‍ നേരെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി വരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു മിനിട്ടില്‍ ഒരു സ്ത്രീയോട് എന്തൊക്കെ വൃത്തികേട് കാണിക്കാൻ പറ്റുമോ അയാള്‍ അതെല്ലാം എന്റെ സ്വകാര്യ ഭാഗങ്ങളില്‍ ചെയ്തു. ഞാൻ ധരിച്ചിരുന്ന മാക്സി വലിച്ചുയർത്താൻ ശ്രമിച്ചപ്പോള്‍ അയാളുടെ കൈയില്‍ കടിച്ചു. അതിന് ശേഷം ലൈംഗികാതിക്രമം സഹിക്കവയ്യാതെ ഞാൻ ഉറക്കെ മോളെ വിളിച്ചു. മോള് ഓടി വതോടെയാണ് അയാളെന്നെ വിട്ടതെന്ന് യുവതി പറയുന്നു.
ഇത് പുറത്ത് പറഞ്ഞാൻ നിന്നെ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അയാള്‍ വീട് വിട്ട് പോയത്. എന്റെ വിഡിയോ മോശമായി ഫേസ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്തു. ഞാൻ ലഹരിക്കടിമയാണെന്നും, കഞ്ചാവ് വില്പനക്കാരിയാണെന്നും ചിത്രീകരിച്ചാണ് ഇയാള്‍ കുറിപ്പുകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഭർത്താവ് ഗള്‍ഫിലുള്ള പല സ്ത്രീകള്‍ക്കും ഇയാളൊരു ശല്യമായി മാറിയിരിക്കുകയാണ്.
ആരും ഈ പീഡന വിവരങ്ങള്‍ പുറത്ത് പറയാൻ മടിക്കുന്നത് കൊണ്ടാണ് ഇവൻ രക്ഷപ്പെട്ട് പോകുന്നതെന്നും പരാതിയില്‍ പറയുന്നു