
കൊല്ലം: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി.
മൈലക്കാട് സ്വദേശി സുനില്‍കുമാറി(44)നെയാണ് കൊല്ലം സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഒളിവില്‍പ്പോയ ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇത്തിക്കര പാലത്തിന് സമീപത്തുനിന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രി 10.50-നായിരുന്നു കേസിനാസ്പദമായ സംഭവം. പിഎസ്സി പരിശീലന ക്ലാസ് കഴിഞ്ഞ് കൊട്ടിയം ജങ്ഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസില്‍ കയറിയ യുവതി മുന്നില്‍നിന്ന് മൂന്നാമത്തെ സീറ്റിലായിരുന്നു ഇരുന്നത്.
മേവറം എത്തിയപ്പോള്‍ എതിർവശത്തെ സീറ്റില്‍ ഇരുന്ന പ്രതി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തി. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി.
ബസ് കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ എത്തിയപ്പോള്‍ യുവതിയെ വിളിക്കാൻ സഹോദരൻ വന്നിരുന്നു. ഈസമയം പ്രതി മറ്റൊരു ബസില്‍ കയറി സ്ഥലംവിട്ടു.