
കായംകുളം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ വഴിയില്‍ തടഞ്ഞുനിർത്തി ദേഹത്ത് കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഒന്നരവർഷം തടവുശിക്ഷ വിധിച്ചു.
ഓച്ചിറ വില്ലേജ് പായിക്കുഴി മുറിയില്‍ തോണ്ടുകണ്ടത്തില്‍ വീട്ടില്‍ ഇൻസാഫിനെയാണ് (33) ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ശിക്ഷിച്ചത്.
2019 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെ മാന്നാർ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പരുമലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്ന പ്രതി, അന്ന് വിദ്യാർത്ഥിനിയായിരുന്ന യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചതിലുള്ള വിരോധം മൂലം യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രതി പെരുമാറുകയായിരുന്നു.



