
അജ്മാൻ: യുഎഇയിലെ സാമൂഹികമാധ്യമ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അശ്ലീല പരാമർശത്തോടെ പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റുചെയ്തു.
ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ഫോളോവർമാരുള്ള യുവതിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇവർ ഷാർജയിലെ യാബ് ലീഗൽ സർവീസസിന്റെ സഹായത്തിൽ അജ്മാൻ പ്രോസിക്യൂഷൻ മുഖേന അജ്മാൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയുടെ ചിത്രങ്ങളാണ് മസാജ് സെന്ററിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ മോശമായ അടിക്കുറിപ്പോടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചത്.
ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. സർക്കാർ ലൈസൻസോടെയാണ് അവർ സാമൂഹിക മാധ്യമ മാർക്കറ്റിങ് നടത്തിവന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


