
തൃശൂര്‍: ലൈംഗികാതിക്രമ കേസില്‍ പ്രതിക്ക് 22 വര്‍ഷവും മൂന്ന് മാസവും കഠിനതടവ് വിധിച്ച് കോടതി. 90,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യില്‍ ഷെക്കീര്‍ (33)നെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ നാലാംകല്ല് പെട്രോള്‍ പമ്പിനടുത്ത് വെച്ച് പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.
ഇതേതുടര്‍ന്ന് സഹോദരന്‍ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാള്‍ അതിജീവിതയുടെ വീട്ടില്‍ രാത്രി വന്ന് അതിക്രമം കാട്ടിയെന്നും പരാതിയിൽ പറയുന്നു. വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group