
ചെന്നൈ: മദ്യം നല്‍കി 15 കാരിയെ ലൈംഗികപീഡനം നടത്തിയ ഇരുപത്തിയാറുകാരൻ അറസ്റ്റില്‍. വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ (26)നെയാണ് ഇന്നലെ പോക്സോ നിയമപ്രപകാരം എംകെബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാസർപാടിയിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ വീട്ടില്‍ ബോധരഹിതയായി കണ്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി മദ്യപിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് സമീപവാസിയായ യുവാവ് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പറഞ്ഞത്.
പെണ്‍കുട്ടി വിവരം പറഞ്ഞതോടെ ആശുപത്രി അധികൃതർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അറസ്റ്റു ചെയ്ത യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുമായി അയാള്‍ക്ക് കഴിഞ്ഞ ഒന്നരവർഷമായി സഹൃദമുണ്ടെന്ന് പോലീസിനോട് പറഞ്ഞു. മാത്രമല്ല പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചുവെന്നും പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു