
മലപ്പുറം: മനോരോഗ ചികിത്സയുടെ മറവില്‍ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖിനെ (43) യാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്. 2024 ഒക്ടോബറില്‍ കുട്ടിയുടെ മുത്തശ്ശിയാണ് ആദ്യമായി കുട്ടിയെ ചികിത്സക്ക് കൊണ്ടുവന്നത്. തുടര്‍ചികിത്സക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയില്‍നിന്ന് രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.


