വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

Spread the love

എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) നെയാണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കി.