
മുംബൈ: ഭാര്യ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 40കാരൻ അറസ്റ്റില്‍. ഭർത്താവിന്റെ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനും സഹോദരിയുടെ പ്രസവം വീട്ടില്‍ നടത്തിയതിനും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലാണ് സംഭവം. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
2024 മാർച്ച് മുതല്‍ ഈ വർഷം ജൂലൈ വരെ തന്റെ സഹോദരീഭർത്താവ് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂത്ത സഹോദരിക്കും ഭർത്താവിനും ഒപ്പമാണു താമസിച്ചിരുന്നത്. അതിനിടെ, പലതവണ സഹോദരീഭർത്താവ് പീഡിപ്പിച്ചു. വിവരം സഹോദരിയെ അറിയിച്ചപ്പോള്‍ അവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രസവത്തെ തുടർന്ന് പെണ്‍കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് സഹോദരിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.