ബസ്സില്‍ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; ബീഹാര്‍ സ്വദേശി പിടിയില്‍

Spread the love

കോഴിക്കോട്: ബസ്സിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.

ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പിടിയിലായത്. കോഴിക്കോട് സ്വകാര്യ ബസ്സിൽ വച്ച് സ്കൂൾ വിദ്യാർത്ഥിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

2024 ഡിസംബർ മുതൽ പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു പ്രതി. ഒടുവില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന സമയത്താണ് ഇയാള്‍ വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തു