യുവതിയേയും മകളെയും പീഡിപ്പിച്ച സംഭവം ; പ്രതിയായ കോൺഗ്രസ്സ് നേതാവ്‌ ഒളിവിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ:  യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ്സ് പ്രവർത്തകൻ ഒളിവിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. പരിചയക്കാരിയായ യുവതിയെയും വിദ്യാർത്ഥിനിയായ മകളെയും പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group