പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

metal prison bars with handcuffs on black background
Spread the love

 

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദിനെ(32) ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

video
play-sharp-fill

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പുല്ലാളൂരിലെ മദ്രസ അധ്യാപകനായ മുഹമ്മദ്‌ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ കോളേജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group