ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കും യുവതിക്കും നേരെ ലൈംഗികാതിക്രമം ; നിരവധി ക്രിമിന കേസുകളിൽ പ്രതിയായാൾ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം : ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാൾ പിടിയിൽ. തൃശ്ശൂർ മനക്കൊടി ചെറ്റുപുഴ വട്ടപ്പള്ളി വീട്ടിൽ ഷാനോജ് വി ജി (45) ആണ് അറസ്റ്റിലായിരിക്കുന്നത്.

ഇയാൾ ഇന്നു പുലർച്ചെ മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു,

തുടർന്ന് യുവതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു, യുവതിയുടെയും ട്രെയിനിലെ ടി ടി ഇയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ പോലീസ് എസ് എച്ച് ഒ ത്രിജിബി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ശല്യം ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്ന് മറ്റൊരു കേസ് കൂടി ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇയാളുടെ പേരിൽ അയ്യന്തോൾ, തൃശൂർ ട്രാഫിക്, തൃശൂർ വെസ്റ്റ്, തൃശ്ശൂർ ആർ പി എഫ്, തൃശ്ശൂർ എംസിഎച്ച്, കണ്ണൂർ ഇരിട്ടി എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.