video
play-sharp-fill

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ മദ്യം നല്‍കിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ മദ്യം നല്‍കിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.

കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിന്‍ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടില്‍ അഭിലാഷ് (കുക്കു24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസര്‍ ഖാന്‍ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.

മൂന്നംഗ സംഘം രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍വച്ച് മദ്യം നല്‍കിയെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ ഇവര്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളില്‍ ചെന്നതിന്റെ മയക്കം വിട്ട പെണ്‍കുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.