റിസോർട്ടില്‍ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

Spread the love

ആലപ്പുഴ: പുന്നമടയിലെ റിസോർട്ടില്‍ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം സ്വദേശിയായ ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് പിടികൂടിയത്. റിസോർട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു.

സി.ഐ സജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group