പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ആക്രമിച്ചത് അഞ്ചുപേർ ; ജനനേന്ദ്രിയത്തിൽ കത്തിവെച്ചു ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പത്തനാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. അമ്പലത്തില്‍പോയ 14-കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ മാങ്കോട് സ്വദേശികളായ അഞ്ചുപേര്‍ക്കെതിരേ പത്തനാപുരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞദിവസമാണ് 14-കാരന് നേരേ കൂട്ട ലൈംഗികാതിക്രമമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. അമ്പലത്തിലേക്ക് പോകുന്നതിനിടെ അഞ്ചംഗസംഘം ഉപദ്രവിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്നും ജനനേന്ദ്രിയത്തില്‍ കത്തിവെച്ചതായും പരാതിയിലുണ്ട്. സംഭവസമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്കോട് സ്വദേശികളായ അജിത്, അഖില്‍, അനീഷ്, അജിത്, രാജേഷ് എന്നിവരാണ് ആണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ഇവര്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.