video
play-sharp-fill

എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം ; കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം ; കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

ഇടുക്കി: ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈഗികാതിക്രമം കാണിച്ച കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി ആറായിരം രൂപ പിഴയും.

കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത്‌ രാജേഷ് ഭവൻ വീട്ടിൽ മാരിമുത്തു ആറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷിച്ചത്.

2023 ജൂലൈ മാസം സ്കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റക്ക് വരും വഴി ആൾ സാന്നിധ്യം ഇല്ലാതിരുന്ന ഒരു അമ്പല പരിസരത്തുവച്ചു ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രൊസീക്യൂഷൻ ന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group