സ്‌കൂള്‍ വാനില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Spread the love

കോട്ടയം : സ്‌കൂള്‍ വാനില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍.ഇടക്കുന്നം പാറത്തോട് കൊല്ലംപറമ്ബില്‍ റഹീം (55) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കൈയില്‍ കടന്നു പിടിച്ച്‌ കുട്ടിയോട് ഇഷ്ടമാണെന്ന് പറയുകയും ഫോണ്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിരന്തരം ശല്യം തുടര്‍ന്നതോടെ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

റഹീം 12കാരിയായ പെണ്‍കുട്ടിയോട് തനിക്ക് ഇഷ്ടമാണെന്ന് പറയുകയും വീട്ടിലെത്തിയാല്‍ ഫോണില്‍ വിളിക്കണമെന്ന് പറയുകയും ചെയ്തുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്‌കൂള്‍ വാനിലെ യാത്രക്കാരിയായ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ റഹിം ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

കുട്ടി വഴങ്ങാതെ വന്നതോടെ ലൈംഗിക ഉദ്ദേശത്തോടെ പിന്‍തുടര്‍ന്നെത്തി ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 2025 ഫെബ്രുവരി മാസം മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കുട്ടിക്ക് നേരെയുള്ള അതിക്രമം റഹീം തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group