വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്ലസ് വൺ വിദ്യാർഥിനികളെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തി 17 -കാരനും സുഹൃത്തും ; മാതാവ് നല്‍കിയ പരാതിയില്‍ ലഹരിക്കടിമയായ മകനും കൂട്ടാളിയും പിടിയിൽ

Spread the love

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃക്കണ്ണാപുരം സ്വദേശി സഞ്ജിത് (22), ഇലിപ്പോട് സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്.

നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പ്രതികളും സുഹൃത്തുക്കളായിരുന്നു. പ്രതികളുടെ നിർബന്ധപ്രകാരം സ്കൂളില്‍ കയറാതെ പെണ്‍കുട്ടികള്‍ തിരുമലയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17കാരന് അപകടം സംഭവിച്ചെന്ന് കളവ് പറഞ്ഞ് അവിടെ നിന്ന് പെണ്‍കുട്ടികളെ തന്ത്രപൂർവം ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ചു. ഈ സമയം വീട്ടില്‍ 17കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വച്ച്‌ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. 17കാരന്റെ മാതാവ് വീട്ടിലെത്തുമ്ബോള്‍ പെണ്‍കുട്ടികളെ കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തും മുമ്പ് പെണ്‍കുട്ടികളുമായി പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നു. അവിടെ താമസസ്ഥലം ശരിയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ടവർ ലൊക്കേഷൻ പരിശോധിച്ച്‌ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. 17കാരന് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇയാള്‍ എംഡിഎംഎ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.