
സോഷ്യൽ മീഡിയ വഴി പരിചയം, പ്രണയം നടിച്ച് പീഡനം, ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും
തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും വിധിച്ചു. ചെറായി തൊണ്ടിത്തറയില്‍ കൃഷ്ണരാജിനാണ് (36) തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ വയനാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി അറിയാതെ ദൃശ്യം മൊബൈലില്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് 2017 മേയില്‍ പല ദിവസങ്ങളിലായി ചെറായിയിലെ റിസോര്‍ട്ടിലും പ്രതി താമസിച്ചിരുന്ന വാടക വീട്ടിലും വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും അഞ്ച് മുതലുകള്‍ ഹാജരാക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
