ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം ; യുവാവിനെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്

Spread the love

പാലാ : യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കള്ളമല  പടിക്കവീട്ടിൽ ( ഇപ്പോൾ കാണക്കാരി ഭാഗത്ത് വാടകയ്ക്ക് താമസം) ദീപു പീറ്റർ (38) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും പാലായ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ സീറ്റിന് സമീപത്ത് വന്നിരുന്ന ഇയാൾ യുവതിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.ഐ ബിനു, സിപിഓ മാരായ രഞ്ജിത്ത്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു .