
തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ നാലുയുവാക്കള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടിളെ മദ്യം നല്‍കി പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടി പുറത്തെത്തിയത് പെട്രോളിങ് നടത്തിയ പൊലീസ് സംഘത്തിന്റെ മുന്നിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മഠത്തിനുള്ളില്‍ നടന്ന പീഡനത്തിന്റെ ചുരുളഴിയുന്നത്.
മൂന്നുമാസം മുമ്പാണ് കന്യാസ്ത്രീ ആകുന്നതിനായി പെണ്‍കുട്ടികള്‍ മഠത്തിലെത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. ഇയാള്‍ മറ്റു രണ്ടു കൂട്ടുകാരുമായി പിന്നീട് ഇവിടെ എത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മതില്‍ചാടി പുരത്തുവരുമ്പോഴാണ് പൊലീസിന് മുന്നില്‍പ്പെടുന്നത്. വലിയതുറ സ്വദേശികളായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടികളുടെ മൊഴിയെടുത്തപ്പോള്‍, ഒരു പെണ്‍കുട്ടി നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായി. ഈ കേസില്‍ പ്രതിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കഠിനംകുളം പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.



