7 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, പിതാവ് അറസ്റ്റിൽ: ഉറങ്ങി കിടന്ന കുട്ടിയെ നിരന്തരം പീഡിപ്പിച്ചു

Spread the love

 

പാലക്കാട്: അട്ടപ്പാടിയിൽ 7 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അച്ഛൻ അറസ്റ്റിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

video
play-sharp-fill

 

2023 മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. ഉറങ്ങിക്കിടക്കുന്ന സമയങ്ങളിലായിരുന്നു പിതാവ് കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഉടൻ തന്നെ കോട്ടത്തറ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.