തിരുമ്മു ചികിത്സക്കിടെ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം; വയനാട്ടിലെ റിസോർട്ട് ജീവനക്കാരനെതിരെ പരാതി, പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണം

Spread the love

മാനന്തവാടി: തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്ക്കെതിരെ റിസോർട്ട് ജീവനക്കാരന്റെ ലൈംഗിക അതിക്രമം. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

വയനാട് സന്ദർശിക്കാനെത്തിയ നെതർലാൻഡ് സ്വദേശിനിയായ 25 കാരിക്ക് നേരെയാണ് വയനാട് തിരുനെല്ലിയിൽ അതിക്രമം ഉണ്ടായത്. കഴിഞ്ഞ ഡിസംബറിൽ ഓൺലൈൻ വഴിയുള്ള ബുക്കിങ്ങിലൂടെയാണ് യുവതി തിരുനെല്ലിയിലെ റിസോർട്ടിലെത്തിയത്.

തിരുമ്മു ചികിത്സക്കിടെ റിസോർട്ടിലെ ജീവനക്കാരൻ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും അതിക്രമം ചെയ്തുവെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെതർലാൻഡിൽ തിരിച്ചെത്തിയ ശേഷം ഈ-മെയിൽ വഴിയാണ് എ.ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ, പരാതി ലഭിച്ച് ഒരാഴ്ചയായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.

എന്നാൽ, വീഴ്ചയില്ലെന്നും പരാതിയിൽ പൂർണവിവരം ഇല്ലാതിരുന്നതാണ് കാലതാമസം നേരിട്ടതെന്നുമാണ് പോലീസ് വിശദീകരണം.