വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ യുവ സംഗീത സംവിധായകനായ ഏറ്റുമാനൂര്‍ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹന്‍(44) നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിനിയാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാളില്‍ നിന്ന് ക്രൂരമായ ശാരീരിക പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നും പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിറ്റി പോലീസിനുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. പ്രതിക്കെതിരെ മുമ്ബും ലൈംഗിക പീഡനകേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.