
സ്വന്തം ലേഖകൻ
പത്തനംതിട്ട : തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ സി പി എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡി എന്‍ എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചതുമായ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. 2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് കൂടുതല്‍ ചുമതലകള്‍ നല്‍കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ നഗ്‌നചിത്രം എടുത്തു പ്രചരിപ്പിച്ചു എന്ന പരാതിയും ഉയര്‍ന്നു. ഗുരുതരമായ നിരവധി പരാതികള്‍ നേതൃത്വത്തിന് കിട്ടിയതിനെ തുടര്‍ന്നാണ് നടപടി. സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിയന്‍ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോന്‍.



