സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; വാക്കുതർക്കമായതോടെ കടന്നുപിടിക്കാൻ ശ്രമം; ഒളിവിൽ പോയ ഓട്ടോ ഡ്രൈവറെ പിടികൂടി

Spread the love

തിരുവനന്തപുരം: പേയാടിന് സമീപം സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പില്‍ശാല പൊലീസ് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം.

video
play-sharp-fill

സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും തർക്കമുണ്ടായതോടെ ദേഹത്ത് കടന്ന് പിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു. പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കല്‍ വീട്ടല്‍ അനീഷിനെ (45) യാണ് പിടികൂടിയത്.

സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത വിളപ്പില്‍ശാല പൊലീസ് ഇയാളുടെ വീട്ടിലും സമീപത്തും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് തമിഴ്നാട് മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പില്‍ശാല എസ്‌എച്ച്‌ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ റാബി, എഎസ്‌ഐമാരായ ഹരികുമാർ, സന്തോഷ്, സിപിഒമാരായ അനീഷ്, അഖില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group