video
play-sharp-fill
പടച്ചോനേ ഇങ്ങള് കാത്തോളീ…. സെറ്റിൽവച്ച് ശരീരത്തില്‍ കയറിപ്പിടിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു; മേക്കപ്പ് ആർട്ടിസ്റ്റുമാരായ ശ്യം ചെറായി, സുഭാഷ്, മേക്കപ്പ് അസിസ്റ്റന്റ് ചാരുത്ത് എന്നിവർക്കെതിരെ പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്; സംഘടനയില്‍ പരാതി നല്‍കിയപ്പോള്‍ തന്നെ മോശക്കാരിയാക്കി; ഫെഫ്‌കയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതി

തൃശ്ശൂർ: മേക്കപ്പ് ആർട്ടിസ്റ്റുകളില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്ന പരാതിയുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. തൃശ്ശൂർ സ്വദേശിയായ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. മേക്കപ്പ് ആർട്ടിസ്റ്റുമാരായ ശ്യം ചെറായി , സുഭാഷ് , മേക്കപ്പ് അസിസ്റ്റന്റ് ചാരുത്ത് എന്നിവർ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി.

എന്നാല്‍, ഇത് സംബന്ധിച്ച്‌ മേക്കപ്പ് ആർട്ടിസ്റ്റുമാരുടെ സംഘടനയ്ക്ക് പരാതി നല്‍കിയപ്പോള്‍ ഭാരവാഹികളില്‍ നിന്ന് അധിക്ഷേപം നേരിട്ടുവെന്നും ഇവർ ആരോപിക്കുന്നു. സംഘടനയില്‍ പരാതി നല്‍കിയപ്പോള്‍, തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു.

പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ശ്യാം ചെറായി ശരീരത്തില്‍ കയറിപ്പിടിച്ചതെന്ന് യുവതി ആരോപിക്കുന്നു. അതിനെ തുട‍ർന്നാണ് യുവതി സംഘടനയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍, അതിക്രമം നടന്നതിന് എന്താണ് തെളിവെന്നായിരുന്നു സംഘടനാ ഭാരവാഹികളുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ സിനിമയുടെ ലൊക്കേഷനില്‍ വെച്ച്‌ സുഭാഷ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ തന്നോട് സംസാരിച്ചുവെന്നും ചാരത്ത് എന്ന മേക്കപ്പ് ആർടിസ്റ്റ് ശരീരത്തില്‍ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നും യുവതി ആരോപിക്കുന്നുണ്ട്. ഇതിന് ശേഷം ഫെഫ്‌കയ്ക്ക് പരാതി നല്‍കി. ആറ് മാസമായിട്ടും ബി ഉണ്ണികൃഷ്ണൻ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത്രയും നാളായിട്ടും അന്വേഷിച്ചത് പോലുമില്ലെന്നും യുവതി പറയുന്നു.