അയല്‍വാസിയായ വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചു ; 52കാരനെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച്‌ കോടതി

Spread the love

കോഴിക്കോട്: അയല്‍വാസിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലിയാണ് വിധി പറഞ്ഞത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥിരമായി പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുള്ള പ്രതി ഒരു ദിവസം സമീപത്തെ പുഴയില്‍ ഇറച്ചി കഴുകാനായി കുട്ടിയെയും ബൈക്കില്‍ ഇരുത്തി പോയി.

എന്നാല്‍ പുഴയുടെ തീരത്ത് വെച്ച്‌ ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും, ഇത്തരത്തില്‍ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനു സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോളാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് രക്ഷിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ സമാന രീതിയിലുള്ള കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എന്‍കെ സത്യനാഥനാണ് കേസ് അന്വേഷച്ചത്.