മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; പീഡനത്തിനിരയായത് മാനസിക വെല്ലുവിളി നേരിടുന്ന 16കാരി; കുട്ടിയെ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു

Spread the love

മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ എന്ന് റിപ്പോർട്ട്.

video
play-sharp-fill

പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നൽകാൻ മാതാപിതാക്കള്‍ കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാട് വിവിധയിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായി സൂചനയുണ്ട്.

2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. 16കാരിയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group