
തിരുവനന്തപുരം: ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറിയ കേസില്‍ കെഎസ്ഐഇ എംഡി ബി ശ്രീകുമാറിനെ സ്ഥലം മാറ്റം.
ഓഫീസില്‍ വെച്ച് ശ്രീകുമാർ മോശമായി പെരുമാറി എന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി. പൊലീസ് കേസെടുത്തെങ്കിലും ശ്രീകുമാർ ഹൈക്കോടതിയില്‍ നിന്നും മുൻകൂർ ജാമ്യം നേടുകയായിരുന്നു. ശ്രീകുമാറിനെതിരെ ഇടതു സംഘടനകളടക്കം പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
പരാതിയില്‍ വ്യവസായ വകുപ്പ് അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് വ്യവസായ വകുപ്പിന്റെ സ്ഥലംമാറ്റം. പരാതിക്കാരിയും പ്രതിയും ഒരേ ഓഫീസില്‍ ജോലി ചെയുന്നത് ശരിയല്ല എന്ന അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


