പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും

Spread the love

തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ.

video
play-sharp-fill

2023 സെപ്തംബർ ഒന്നിനും ഒക്ടോബ‍ർ 23നും ഇടയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാനടപടി.

ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടില്‍ റഷീദ് (54) നെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസ്താര വേളയില്‍ അതിജീവിതയും വീട്ടുകാരും കൂറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞതിനെ തുടർന്ന് പ്രോസിക്യൂട്ടർ കൂടുതല്‍ വിസ്താരം നടത്തിയതില്‍ കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തുകയായിരുന്നു.