പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വർഷം കഠിന തടവ്

Spread the love

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വർഷം കഠിന തടവ് വിധിച്ചു.

video
play-sharp-fill

ആറ് വയസ് മുതൽ പിതാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. അത് സാധാരണമാണെന്നും എല്ലാ അച്ഛന്മാരും മകളെ ഇങ്ങനെയാണ് സ്നേഹിക്കുന്നതെന്നുമാണ് പ്രതി മകളോട് പറഞ്ഞിരുന്നത്. പീഡന വിവരം ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

വര്‍ഷങ്ങളോളം പിതാവിന്റെ പീഡനം സഹിച്ച പെൺകുട്ടി 2023 നവംബറിലാണ് വിവരം അമ്മയോട് പറഞ്ഞത്. പിന്നീട് അമ്മ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group