video
play-sharp-fill

മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് യുവതിയെ കടന്നു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; പ്രതി മുന്‍പ് പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നമുണ്ടാക്കിയ ദൃശ്യങ്ങള്‍ പുറത്ത്

മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് യുവതിയെ കടന്നു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; പ്രതി മുന്‍പ് പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നമുണ്ടാക്കിയ ദൃശ്യങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് യുവതിയെ കടന്നുപിടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.

ഇന്നലെ കാസര്‍കോട് കാഞ്ഞങ്ങാട്ടുണ്ടായ സംഭവത്തില്‍ വി പി പ്രദീപനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്.
ശ്രീകണ്ഠപുരം സ്വദേശിയായ ഇയാള്‍ കണ്ണൂര്‍ എ ആര്‍ ക്യാംപിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.
പരാതിക്കാരിയായ യുവതിയുമായി പ്രദീപന് അഞ്ച് വ‌ര്‍ഷത്തിലധികം പരിചയമുള്ളതായാണ് വിവരം.

പ്രതി കാഞ്ഞങ്ങാട് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച്‌ വന്ന സമയത്ത് യുവതിയുടെ അമ്മയുമായി സാമ്പത്തിക ഇടപാട് പുലര്‍ത്തിയിരുന്നു. കോവിഡ് കാലത്ത് ഇവര്‍ക്ക് നല്‍കിയ പണം തിരികെ ചോദിക്കുന്നതിനിടയിലാണ് പ്രതി യുവതിയെ കടന്നുപിടിച്ചത്.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച പ്രതി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

ഇയാള്‍ക്കെതിരെ സമാന സ്വഭാവത്തിലുള്ള മറ്റുകേസുകളുള്ളതായി സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് പ്രദീപനെതിരെയുള്ള മറ്റ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേ സമയം പ്രതി 2021-ല്‍ പരിയാരം പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അന്നത്തെ സംഭവത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.