കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാര്‍ത്ഥി കൂടി മൊഴി നല്‍കി; അധ്യാപകനെതിരെ മൂന്നാമത്തെ കേസെടുത്തു

Spread the love

പാലക്കാട്: കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി മൊഴി നല്‍കി.

video
play-sharp-fill

കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയില്‍ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്‌ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു.
കൗണ്‍സിലിങ്ങിനിടയിലാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തല്‍. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നല്‍കുന്നത്.

റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് പൊലീസിൻ്റെ തീരുമാനം. അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും പൊലീസില്‍ വിവരമറിയിക്കുന്നതില്‍ വീഴ്ച പറ്റിയോ എന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.