പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; വിമുക്തഭടന് 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇടുക്കി പൈനാവ് അതിവേഗ കോടതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: പീഡനക്കേസില്‍ വിമുക്തഭടന് 66 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ.

ബന്ധുവായ പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചതിനാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ ബോധരഹിതയാക്കി കൃത്യം നിര്‍വഹിച്ച കോതമംഗലം കുത്തുകുഴി സ്വദേശിയായ 38-കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസ് ശിക്ഷ വിധിച്ചത്.

കേസില്‍ വിവിധ വകുപ്പുകളിലായി 66 വര്‍ഷം കഠിനതടവും പിഴയും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം പ്രതി മൊത്തത്തില്‍ അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി അറിയിച്ചു. പിഴയൊടുക്കാത്ത പക്ഷം അധിക ജയില്‍വാസവും അനുഭവിക്കേണ്ടി വരും.