ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിയോട് അശ്ലീല സംസാരം; പിന്നാലെ പീഡന ശ്രമം; ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.

കേസില്‍ കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയായ അനു (27) ആണ് അറസ്റ്റില്‍ ആയത്. സ്കൂള്‍ വിട്ട വിദ്യാര്‍ഥിനി ഓട്ടോയില്‍ കയറിയതിനെ തുടര്‍ന്നായിരുന്നു പീഡന ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16-ന് ക്ലാസ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാൻ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു പ്രതി. മറ്റൊരു സ്ത്രീയും ഓട്ടോയില്‍ കയറി.

സ്ത്രീ കുന്നത്തുകാലില്‍ ഇറങ്ങിയ ശേഷം സ്കൂള്‍ വിദ്യാര്‍ഥിനി മാത്രമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. തനിച്ചായതോടെ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കാൻ തുടങ്ങി.

കുട്ടി ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആളില്ലാത്ത സ്ഥലത്ത് ഓട്ടോ നിറുത്തിയ ശേഷം ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതോടെ പെണ്‍കുട്ടി ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി രക്ഷിതാക്കളോട് വിവരം അറിയിക്കുകയും തുടര്‍ന്ന് വെള്ളറട പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

വെള്ളറട എസ്.ഐ റസൂല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ പ്രതി പ്ലാമുട്ടുകട ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ പിടികൂടി ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തു.