
വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി; സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ
സ്വന്തം ലേഖിക
പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്.
സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് 20 കാരനായ പ്രതി. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടി മധ്യവേനല്‍ അവധിക്കാണ് വീട്ടിലെത്തിയത്.
ഇതിനിടെ പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Third Eye News Live
0