സ്വന്തം ലേഖിക
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍.
വയറുവേദനയെത്തുടര്‍ന്നാണ് പതിനഞ്ചുകാരി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
പിന്നാലെ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദേശത്തുള്ള പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് സ്‌കൂള്‍ വിട്ടുവന്ന തന്നെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നെന്നാണ് കുട്ടിയുടെ മൊഴി.
പ്രതി ഒക്‌ടോബര്‍ ഇരുപത്തിയെട്ടിന് വിദേശത്തേക്ക് തിരിച്ചുപോയിരുന്നു. നാട്ടുകാരനെന്ന വ്യാജേന പൊലീസ് ഇയാളെ വിളിക്കുകയും, തന്ത്രപൂര്‍വം നാട്ടിലെത്തിക്കുകയുമായിരുന്നു.
വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ബലാത്സംഗവും പോക്‌സോ അടക്കമുള്ള വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.