പതിനേഴുകാരിയെ പ്രണയം നടിച്ച്‌ വാടക വീട്ടിലും ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ഒരു കുട്ടിയുടെ പിതാവായ യുവാവ് അറസ്റ്റില്‍

പതിനേഴുകാരിയെ പ്രണയം നടിച്ച്‌ വാടക വീട്ടിലും ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ഒരു കുട്ടിയുടെ പിതാവായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക

കിളിമാനൂര്‍: പതിനേഴുകാരിയെ പ്രേമം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍.

കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു കുട്ടിയുടെ പിതാവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുമായി അടുപ്പത്തിലായശേഷം കൂട്ടിക്കൊണ്ടുപോയി ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്. മുളയ്ക്കലത്തുകാവില്‍ നിന്ന് നഗരൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.