
സ്വന്തം ലേഖിക
അഞ്ചല്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ അമ്മ മകന് കൂട്ടുനിന്ന കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ്.
വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയായ ഉണ്ണി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞിട്ടും പൊലീസില്‍ വിവരമറിയിക്കാതെ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് അമ്മ സിംലയ്‌ക്കെതിരെ കേസെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നല്‍കി പരാതിയിലാണ് അമ്മയെയും മകനെയും അറസ്റ്റ് ചെയ്തത്.