
സ്വന്തം ലേഖിക
കട്ടപ്പന: ബന്ധുവായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍.
അണക്കര സ്വദേശിയായ 17 വയസുകാരിയാണു പീഡനത്തിന് ഇരയായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ തമിഴ്‌നാട് ഉത്തമപാളയം കോളേജ് നഗര്‍ ഡോര്‍ നമ്പര്‍ 22/7ല്‍ ശിവ(33)യാണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂലൈ ഏഴിനാണ് പെണ്‍കുട്ടിയുമായി ഇയാള്‍ അണക്കരയില്‍ നിന്നു പോയത്. തുടര്‍ന്നു ബന്ധുക്കള്‍ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കി.
നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിക്കൊപ്പം വേളാങ്കണ്ണിയിലുണ്ടെന്നു കണ്ടെത്തി. തുടർന്ന് വേഷം മാറിയെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്യത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐമാരായ ബേസിൽ പി ഐസക്, സുബൈർ എസ്, സിവിൽ പൊലീസ് ഓഫീസർമാരായ ടോണി ജോൺ, അനീഷ് വി കെ എന്നിവരുമുണ്ടായിരുന്നു.