പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗിക അതിക്രമം;പോക്‌സോ കേസിൽ പ്രതിയായ ഓർത്തഡോക്‌സ് വൈദികനെതിരെ നടപടിയുമായി സഭ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട : പോക്‌സോ കേസിൽ പ്രതിയായ വൈദികനെതിരെ ഓർത്തഡോക്‌സ് സഭ നടപടി. പത്തനംതിട്ട കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനായ പോണ്ട്‌സൺ ജോണിനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റിയാതായി സഭ നേതൃത്വം അറിയിച്ചു.

ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി
എടുത്തത് ഉത്തരവിറക്കിയത്.കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.വൈദികനെ ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോടാണ് ഇയാൾ അതിക്രമം കാണിച്ചത്. പത്തനംതിട്ട പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.