video
play-sharp-fill
പ്രണയം നടിച്ച്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പിടിയിൽ. രണ്ട് വിത്യസ്ത കേസുകളിലായാണ് ഇരുവരെയും നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി)ക്ക് ലഭിച്ച പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെെയും പിടികൂടിയത്. ഇവരെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ്ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്തി പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേസിൽ കെ എ​സ് ഇ ​ബി ലൈ​ൻ​മാ​ന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരത്താണ് സംഭവം. പ്രതിക്ക് ത​ട​വും പിഴ​യും ശിക്ഷയുമാണ് കോടതി വിധിച്ചത്.

സ്ത്രീകൾ​ക്കും കു​ട്ടി​ക​ൾ​ക്കും എതിരെയുള്ള ലൈം​ഗി​ക അ​തി​ക്ര​മ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ​ൽ കോടതി, ജില്ലാ​ ജ​ഡ്ജി ടി പി പ്ര​ഭാ​ഷ് ലാ​ൽ ആ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. മു​ട്ടു​ക്കോ​ണം സ്വ​ദേ​ശി അ​ജീ​ഷ് കുമാറിനെ ആണ്​ കു​റ്റ​ക്കാ​ര​നാ​യി കണ്ടെത്തി ശിക്ഷ വി​ധി​ച്ച​ത്.