കർണാടക ട്രാൻസ്പോർട്ട് ബസിൽ വച്ച് കോട്ടയം സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Spread the love

 

കോഴിക്കോട്: കർണാടക ട്രാൻസ്പോർട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ബസില്‍ വെച്ച് അതിക്രമം ഉണ്ടായത്. എറണാകുളത്ത് നിന്ന് കര്‍ണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസ്സിലായിരുന്നു അതിക്രമം. ബസ് കോഴിക്കോടെത്തിയപ്പോള്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.