video
play-sharp-fill
വിവാഹ വാഗ്ദാനം നൽകി യുവതിയെ വീഴ്ത്തി; വാൽപ്പാറയിലും കൂർഗിലും കൊച്ചിയിലും മുന്നാറിലും എത്തിച്ച് പീഡിപ്പിച്ചു; പീഡിപ്പിച്ചത് ഒരു വർഷം; കാര്യം കണ്ടപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ച് കൊച്ചിയിലെ ഓർത്തോ ഡോക്ടർ; കോട്ടയംകാരി യുവതിയുടെ പരാതിയിൽ ഡോക്ടർ കുടുങ്ങിയത്  ഇങ്ങനെ

വിവാഹ വാഗ്ദാനം നൽകി യുവതിയെ വീഴ്ത്തി; വാൽപ്പാറയിലും കൂർഗിലും കൊച്ചിയിലും മുന്നാറിലും എത്തിച്ച് പീഡിപ്പിച്ചു; പീഡിപ്പിച്ചത് ഒരു വർഷം; കാര്യം കണ്ടപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ച് കൊച്ചിയിലെ ഓർത്തോ ഡോക്ടർ; കോട്ടയംകാരി യുവതിയുടെ പരാതിയിൽ ഡോക്ടർ കുടുങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഡോക്ടര്‍ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം.

കേരളത്തിന് പുറത്തും അകത്തുമായി പല റിസോര്‍ട്ടുകളിലും മുറിയെടുത്തായിരുന്നു പീഡനം. പത്തടിപ്പാലം കിന്റര്‍ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടര്‍ പെരുമ്പാവൂര്‍ എസ്.കെ മാരാര്‍ ലൈനില്‍ ശ്രീ ഹരി വീട്ടില്‍ ഡോ.എന്‍ ശ്രീഹരി(43)യെ യുവതിയുടെ പരാതിയില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ 42 വയസ്സുള്ള യുവതിയെ 2020 ജനുവരിയില്‍ വാല്‍പ്പാറയിലുള്ള റിസോര്‍ട്ടില്‍ വച്ചും ഫെബ്രുവരിയില്‍ കൂര്‍ഗ്ഗിലുള്ള റിസോര്‍ട്ടില്‍ വച്ചും പിന്നീട് കൊച്ചിയിലെ രണ്ടിടങ്ങളില്‍ വച്ചും നിരവധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടും പ്രതി പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇത്തരത്തില്‍ തന്നെ പീഡിപ്പിച്ചത് എന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഡോ.ശ്രീഹരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരിയായ യുവതിയും ഒരു ഡോക്ടറാണ്. ഏറെ നാളായി ഇരുവരും പരിചയത്തിലായിരുന്നു. ഇതിനിടയിലാണ് ശ്രീഹരി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. വിവാഹ വാഗ്ദാനത്തില്‍ വീണു പോയ യുവതിയെ ഇയാള്‍ പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പലവട്ടം വിവാഹത്തെ പറ്റി പറയുമ്പോഴും ഇയാള്‍ ഒഴിഞ്ഞു മാറിയതോടെയാണ് ചതിക്കപ്പെട്ടതെന്ന് യുവതി മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഐ.പി.സി 376(2)എന്‍, 377 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.