video
play-sharp-fill
ലാബ് ടെക്‌നീഷ്യനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഢിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍

ലാബ് ടെക്‌നീഷ്യനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഢിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍

കൊച്ചി: ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന 19-കാരിയെ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കാമുകന്‍ അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബു(19) വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം തിരക്കില്ലാത്ത സമയത്ത് പെണ്‍കുട്ടി ജോലിചെയ്യുന്ന ലാബിലെത്തിയ പ്രതി, ലാബിനുള്ളില്‍ അതിക്രമിച്ചുകയറി മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ അതിക്രമിക്കുകയായിരുന്നു.

നേരത്തെ ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. മുന്‍പ് പലതവണ യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group