വീട്ടുജോലിക്കെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു ; പുന്നപ്ര സ്വദേശിനിയായ യുവതി പിടിയിൽ

Spread the love

ആലപ്പുഴ: ദുബായില്‍ വീട്ടുജോലിക്കെത്തി 8 വയസുകാരിയെ പീഡിപ്പിച്ച യുവതി പിടിയില്‍. ദുബായിലെ അല്‍വർക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സമയത്തെ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്.

video
play-sharp-fill

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പുതുവല്‍ വീട്ടില്‍ ജ്യോതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയില്‍ നിന്നുള്ള പ്രവാസികളുടെ വീട്ടില്‍ 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഈ സമയത്ത് എട്ട് വയസുകാരിയെ ജ്യോതി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group